കോട്ടയം: മുൻ എം.എൽ.എ ജോണി നെല്ലൂർ കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്നു. ശനിയാഴ്ച രാവിലെ കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ പാലായിലെ വീട്ടിലെത്തി കണ്ടശേഷം പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.
രണ്ട് പതിറ്റാണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയർമാനായിരുന്ന ഇദ്ദേഹം യു.ഡി.എഫ് സെക്രട്ടറിയുമായിരുന്നു.
പിന്നീട് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു. 2023 ഏപ്രിലിൽ നാഷനൽ പ്രോഗ്രസിവ് പാർട്ടി (എൻ.പി.പി) എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. പിന്നീട് ഇതിൽനിന്ന് പിൻവാങ്ങി.
ഉപാധികളൊന്നുമില്ലാതെയാണ് മാതൃസംഘടനയിലേക്ക് എത്തുന്നതെന്ന് ജോണി പറഞ്ഞു.