തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. 10 വർഷത്തിനുമുകളിൽ സർവീസുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപയായി വർധിക്കും.
മറ്റുള്ളവരുടെ വേതനം 500 രൂപ കൂടും. 60,232 പേർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിക്കുന്നത്.