മദ്രസകളില്‍ ശ്രീരാമ ചരിതവും പഠനത്തിന്‍റെ ഭാഗമാക്കാന്‍ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. തീരുമാന പ്രകാരം ശ്രീരാമന്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സന്ദേശങ്ങളും കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. നാല് മദ്രസകളില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പുതിയ കരിക്കുലം നടപ്പാക്കാനാണ് നീക്കം. പിന്നീട് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലേക്കായി പുതിയ പദ്ധതി വ്യാപിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറയുന്നു.
രാജ്യം മുഴവന്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിച്ചു. ഈ അവസരത്തിലാണ് രാമനെ കുറിച്ച് കുട്ടികള്‍ക്കും അറിവ് നല്‍കണം എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. കൂടാതെ ശ്രീരാമന്‍ രാജ്യത്തിന്‍റെ നേതാവാണെന്നും ഇന്ത്യന്‍ മുസ്ലിം വിഭാഗം ശ്രീരാമനെ പിന്തുടരുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.