Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്ക് അ​വ​സ​രം

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്ക് അ​വ​സ​രം

മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഡ​ൽ​ഹി​യി​ൽ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം ഹ​ജ്ജി​നാ​യി അ​വ​സ​രം ല​ഭി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 11,942 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. 70 വ​യ​സ്സ് വി​ഭാ​ഗ​ത്തി​ൽ 1250 പേ​രെ​യും ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്‌​റം വി​ഭാ​ഗ​ത്തി​ൽ 3,584 പേ​രെ​യും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള സീ​റ്റി​ലേ​ക്കാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 11,942 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ (https://www.hajcommittee.gov.in/) ല​ഭ്യ​മാ​ണ്. ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​ക​ർ​ക്ക് പ​രി​ശോ​ധി​ക്കാം.

സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ക്കു​റി 24,748 പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ബാ​ക്കി​യു​ള്ള 8,008 പേ​രെ കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള നി​ർ​ദേ​ശം കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് അ​റി​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ല ട്രെ​യി​നി​ങ് ഓ​ർ​ഗ​നൈ​സ​ർ​മാ​രു​മാ​യി വാ​ട്‌​സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടാം. തി​രു​വ​ന​ന്ത​പു​രം: മു​ഹ​മ്മ​ദ് യൂ​സ​ഫ് – 9895648856, കൊ​ല്ലം: ഇ. ​നി​സാ​മു​ദ്ദീ​ൻ – 9496466649, പ​ത്ത​നം​തി​ട്ട: എം. ​നാ​സ​ർ – 9495661510, ആ​ല​പ്പു​ഴ: സി.​എ. മു​ഹ​മ്മ​ദ് ജി​ഫ്രി – 9495188038, കോ​ട്ട​യം: പി.​എ. ശി​ഹാ​ബ് – 9447548580, ഇ​ടു​ക്കി: സി.​എ. അ​ബ്ദു​ൽ സ​ലാം – 9961013690, എ​റ​ണാ​കു​ളം: ഇ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ് – 9048071116, തൃ​ശൂ​ർ: ഷ​മീ​ർ ബാ​വ – 9895404235, പാ​ല​ക്കാ​ട്: കെ.​പി. ജാ​ഫ​ർ – 9400815202, മ​ല​പ്പു​റം: യു. ​മു​ഹ​മ്മ​ദ് റ​ഊ​ഫ് – 9846738287, കോ​ഴി​ക്കോ​ട്: നൗ​ഫ​ൽ മ​ങ്ങാ​ട് – 8606586268, വ​യ​നാ​ട്: കെ. ​ജ​മാ​ലു​ദ്ദീ​ൻ – 9961083361, ക​ണ്ണൂ​ർ: എം.​ടി. നി​സാ​ർ – 8281586137, കാ​സ​ർ​കോ​ട് – കെ.​എ. മു​ഹ​മ്മ​ദ് സ​ലീം – 9446736276. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com