Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി നാട്

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി നാട്

പി പി ചെറിയാൻ

കലിഫോർണിയ : അമേരിക്കയിൽ ജീവിച്ചിരിക്കുന്നരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എഡി സെക്കരെല്ലി 116 ജന്മദിനം ആഘോഷിക്കുന്നതിന് തയ്യാറെടുക്കുന്നു. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നരിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രായമുള്ള വ്യക്തിയുമാണ് ഇവർ. അയൽക്കാരും നാട്ടുകാരും ചേർന്ന് ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിനാണ് ഒരുങ്ങുന്നത്.

അടുത്ത മാസം അഞ്ചിനാണ് പിറന്നാൾ. ഇതോടെ അനുബന്ധിച്ച് അടുത്ത മാസം നാലിന്  ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ  സമൂഹ മാധ്യമത്തിൽ  ആഷ്ലി പെർസിക്കോയെന്ന  ഉപയോക്താവ്  ആവശ്യപ്പെട്ടിട്ടുണ്ട്.  1908ൽ വില്ലിറ്റിൽ ഇറ്റലിയൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് ജനിച്ച സെക്കരെല്ലി ഏഴു സഹോദരങ്ങളിൽ മൂത്തവളാണ്. 1927ൽ വില്ലിറ്റ്സ് യൂണിയൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. 1933ൽ എൽമർ കീനനെ വിവാഹം കഴിച്ചു. 1984-ൽ ആദ്യ ഭർത്താവ് എൽമർ കീനൻ മരിച്ചപ്പോൾ, ചാൾസ് സെക്കരെല്ലിയെ അവർ വിവാഹം കഴിച്ചു. 1990ൽ ചാൾസ് സെക്കരെല്ലി മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments