ദുബൈ: പൊതുഗതാഗത മാര്‍ഗങ്ങളിലെ ടിക്കറ്റിങ് സംവിധാനമായ നോള്‍ കാര്‍ഡില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ആര്‍ടിഎ. കാര്‍ഡ് രഹിത ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാനാണ് ആര്‍ടിഎ ഒരുങ്ങുന്നത്. 2009 ലാണ് ആര്‍ടിഎ നോള്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചത്.
നിലവില്‍ ഉപയോഗിക്കുന്ന കാര്‍ഡ് സംവിധാനം സെന്‍ട്രല്‍ വാലറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അക്കൗണ്ട് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റാനാണ് പ്രധാനമായും ആര്‍ടിഎ ലക്ഷ്യമിടുന്നത്. .ആര്‍ടിഎയുടെ ഡിജിറ്റല്‍ സ്ട്രാറ്റജിയുടെഭാഗമായാണ് നടപടി. 350 മില്യണ്‍ ദിര്‍ഹം ചിലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ എഐ ഉപയോഗിച്ചുള്ള മുഖം തിരിച്ചറിയല്‍ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ നോല്‍കാര്‍ഡിന്റെ ഡിജിറ്റല്‍ വല്‍ക്കരണത്തിന് കരാര്‍ നല്‍കിയതായി ആര്‍ടിഎ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ നടപടിയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ബസ്, ടാക്‌സി, മെട്രോ, അബ്ര എന്നിവയിലെ യാത്രയ്ക്ക് പുറമെ പെട്രോള്‍ അടിക്കാനും പാര്‍ക്കുകളില്‍ പ്രവേശിക്കാനും പാര്‍ക്കിംഗ് ഫീസ് അടയ്ക്കാനും ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുമെല്ലാം നോല്‍കാര്‍ഡ് ഉപയോഗിക്കാം.
2009 സെപ്റ്റംബര്‍ 9 ന് ദുബായ് മെട്രോയുടെ തുടക്കത്തോടെയാണ് ആര്‍ടിഎ നോള്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചത്.. 2009-ല്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ 30 ദശലക്ഷം നോള്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടര മില്യന്‍ ആളുകളാണ് നോള്‍ കാര്‍ഡ് ഉപയോഗിച്ചത്.