പി. പി. ചെറിയാൻ
ഹൂസ്റ്റൺ : കോവിഡ് കാലത്ത് നിരവധി വിവാദ തീരുമാനങ്ങൾ കൈകൊണ്ടു മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോ കാമുകൻ ഡേവിഡുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒൻപത് വർഷം മുമ്പാണ് താൻ തന്റെ ഭാവി ഭർത്താവിനെ ആദ്യമായി കാണുന്നതെന്ന് അവർ പോസ്റ്റിൽ പറഞ്ഞു. ലിനയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിവാഹ തീയതി ഉൾപ്പെടുത്തിയിരുന്നില്ല.
1991 ഫെബ്രുവരി 19-ന് കൊളംബിയയിലെ ബൊഗോട്ടയിലാണ് ഹിഡാൽഗോ ജനിച്ചത്. അഞ്ച് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം കൊളംബിയ വിട്ടു, പെറുവിലും മെക്സിക്കോ സിറ്റിയിലും താമസിച്ചു, 15 വയസ്സുള്ളപ്പോൾ ടെക്സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറി. 2018 ലെ തിരഞ്ഞെടുപ്പിൽ ഹാരിസ് കൗണ്ടിയിലെ കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ഹിഡാൽഗോ മത്സരിച്ചു.