Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭരണ കർത്താക്കൾ ക്രൈസ്തവ സമൂഹത്തെ മറക്കുന്നു: കേണൽ ജോൺ വില്യംപൊളി മെറ്റ്ല

ഭരണ കർത്താക്കൾ ക്രൈസ്തവ സമൂഹത്തെ മറക്കുന്നു: കേണൽ ജോൺ വില്യംപൊളി മെറ്റ്ല

അടൂർ: നീതിക്ക് വേണ്ടി ക്രൈസ്തവ സഭ തെരുവിലിറങ്ങേണ്ട സാഹചര്യം സംസ്ഥാന സർക്കാർ ഉണ്ടാക്കിയത് ഖേദകരമാണന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു.ക്രൈസ്തവ സഭകളും, മിഷണറിമാരും രാജ്യത്തിന് നൽകിയ സേവനങ്ങൾ ഭരണകർത്താക്കൾ മന: പൂർവ്വം വിസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെ സി സി ) നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച നീതി യാത്രയുടെ പത്തനംതിട്ട ജില്ലയിലെ പര്യടനത്തിൻ്റെ സമാപന സമ്മേളനം അടൂർ കെ എസ് ആർ റ്റി സി കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് അധ്യക്ഷനായി.
ജാഥ ക്യാപ്റ്റൻ
കെ സി സി ജനറൽ സെക്രട്ടറി ഡോ: പ്രകാശ് പി തോമസ്,
മർത്തോമ സഭ ഭദ്രസന സെക്രട്ടറി റവ. ബേബി ജോൺ, കെ സി സി വൈസ് പ്രസിഡൻ്റ് മേജർ ആശാ ജസ്റ്റിൻ, സാൽവേഷൻ ആർമി അടൂർ ഡിവിഷണൽ കമാൻഡർ ലഫ്. കേണൽ യോഹനാൻ ജോസഫ്, കങ്ങഴ ഡിവിഷണൽ കമാൻഡർ മേജർ ബാബു പൗലോസ്, ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്ത് റവ. ബിനു ജോൺ, റവ.ഫാ: ഫിലിപ്പോസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 29 ന് തിരുവല്ല മർത്തോമ സഭാ ആസ്ഥാനത്ത് കെ.സി സി പ്രസിഡൻ്റ് റൈറ്റ് റവ: ഡോ: അലക്സിയോസ് മാർ യൗസേബിയോസ് ഫ്ലാഗ് ഓഫ് ചെയ്ത നീതി യാത്ര ഫെബ്രുവരി 9ന് സെക്രട്ടറിയറ്റ് മാർച്ചോടെ സമാപിക്കും.

ഇന്ന് (01/2/ 24)കൊല്ലം ജില്ലയിൽ പ്രവേശിക്കുന്ന നീതി യാത്ര വൈകിട്ട് കുളക്കടയിൽ സമാപിക്കും.

ഫോട്ടോ: കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭി നീതി യാത്രയുടെ പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല ഉദ്ഘാടനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments