Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിയേറ്ററിൽ വെടിവെപ്പ്; മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി

തിയേറ്ററിൽ വെടിവെപ്പ്; മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി

ലിജോ-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ വന്ന മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി. തിയേറ്ററിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചത്. സിനിപ്ലസ് വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെയും വോണിലെയും തിയേറ്റേറുകളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനെ തുടർന്ന് കാനഡയിലെ എല്ലാ സിനിമാ ശാലകളും അടച്ചു. രണ്ടു തിയേറ്ററിലെയും ആക്രമണത്തിനു പിന്നിൽ ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിനെ തുടർന്നാണ് മലൈയ്‌ക്കോട്ടെ വാലിബന്റെ പ്രദർശനം നിർത്തി വെച്ചിരിക്കുന്നത്.

സമീപകാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തത്ര ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ സിനിമയ്ക്ക് പല കോണുകളിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ ആരവം തീർത്തു മുന്നേറുകയാണ്.

ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments