Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎയർ ബാഗ് സെൻസർ തകരാർ: യുഎസിൽ 750,000-ലധികം വാഹനങ്ങൾ ഹോണ്ട തിരിച്ചുവിളിക്കുന്നു

എയർ ബാഗ് സെൻസർ തകരാർ: യുഎസിൽ 750,000-ലധികം വാഹനങ്ങൾ ഹോണ്ട തിരിച്ചുവിളിക്കുന്നു

പി. പി. ചെറിയാൻ

ഡിട്രോയിറ്റ് : യുഎസിൽ 750,000ലധികം വാഹനങ്ങൾ  ഹോണ്ട തിരിച്ചുവിളിക്കും. മുൻവശത്തെ പാസഞ്ചർ എയർബാഗുകളുടെ സെൻസർ തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. യുഎസ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഇന്നലെ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഉടമകളിൽ നിന്നും പണം ഈടാക്കില്ലെന്നും  ഡീലർമാർ സീറ്റ് സെൻസറുകൾ മാറ്റിസ്ഥാപിക്കു‌മെന്നും രേഖകളിലുണ്ട്.  അടുത്ത മാസം 18 മുതൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉടമകളെ അറിയിക്കും. 

2020 മുതൽ 2022 വരെയുള്ള ഹോണ്ട പൈലറ്റ്, അക്കോർഡ്, സിവിക് സെഡാൻ, എച്ച്ആർ-വി, ഒഡീസി മോഡലുകളും 2020 ഫിറ്റ്, സിവിക് കൂപ്പെ,. 2021, 2022 സിവിക് ഹാച്ച്ബാക്ക്, 2021 സിവിക് ടൈപ്പ് R, ഇൻസൈറ്റ്, 2020, 2021 CR-V, CR-V ഹൈബ്രിഡ്, റിഡ്ജ്‌ലൈൻ, അക്കോർഡ് ഹൈബ്രിഡ് എന്നിവയും തിരിച്ചുവിളിക്കുന്നയിൽ ഉൾപ്പെടുന്നു. അക്യൂറ ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള മോഡലുകളിൽ 2020, 2022 MDX, 2020 മുതൽ 2022 വരെയുള്ള RDX, 2020, 2021 TLX എന്നിവയും തിരിച്ചുവിളിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments