തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്..കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രം അല്ല.57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്ന് പറയുന്നത് നുണയാണ്.കേരളത്തിൽ നികുതി പിരിവ് പരാജയമാണ്.ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന.പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്,സർക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണ് .നില ഇല്ല കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
വിമുരളിധരൻ രാത്രിയിൽ പിണറായിക്കൊപ്പം ചർച്ച നടത്തുന്നു.പിണറായിയും കേന്ദ്രവും തമ്മിലുള്ള ഒത്തുതീർപ്പ് ഇടനിലക്കാരൻ മുരളീധരനാണ്..സുരേന്ദ്രൻറെ കള്ളപ്പണ കേസ് ഒത്തുതീർക്കുന്നതും മുരളീധരനാണ്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം.എന്തിനാണ് 8 മാസം അന്വേഷിക്കുന്നത്.ലൈഫ് മിഷൻ കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ല.എല്ലാം അഡ്ജസ്റ്റ്മെന്‍റ് ഒത്തുതീർപ്പാണെന്നും അദ്ദേഹം പറഞ്ഞു