Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുൻ പ്രധാനമന്ത്രി മൻമോഹന്‍ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുൻ പ്രധാനമന്ത്രി മൻമോഹന്‍ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹന്‍ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് മൻമോഹൻ സിങ് വീൽചെയറിൽ എത്തിയതി​നെയാണ് അഭിനന്ദിച്ചത്. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കുള്ള യാത്രയയപ്പിനിടെയാണ് മോദിയുടെ പരാമർശം.അന്നത്തെ വോട്ടെടുപ്പിൽ ഭരണപക്ഷം വിജയിക്കുമെന്ന് മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. എന്നിട്ടും, വീൽചെയറിലെത്തി വോട്ട് രേഖപ്പെടുത്തിയതാണ് ഓർമ്മയിലുള്ളതെന്ന് മോദി പറഞ്ഞു. ഒരു പാര്‍ലമെന്റ് അംഗം തന്റെ ഭരണഘടനാപരമായ കര്‍ത്തവ്യം നിർവഹിക്കുന്നതിൽ എത്രത്തോളം ജാഗ്രത പുലർത്തണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു അതെന്ന് മോദി ചൂണ്ടി കാണ്ടി. ആ വോട്ടെടുപ്പിൽ മൻമോഹൻ സിങ് ആരെയാണ് പിന്തുണച്ചത് എന്നതിൽ കാര്യമില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അത്, നമ്മെ നയിക്കാൻ അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.

2023 ആഗസ്റ്റിൽ, ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബില്ലിൽ വോട്ട് രേഖപ്പെടുത്താനാണ് വീൽചെയറിൽ മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്. വിരമിക്കുന്ന എം.പിമാരുടെ അനുഭവം രാജ്യത്തിന് ഗുണം ചെയ്യുമെന്നും പുതിയ തലമുറകൾക്ക് പ്രചോദനമാകുമെന്നും മോദി കൂട്ടിച്ചേർത്തു.2024-25 ലെ കേന്ദ്ര ഇടക്കാല ബജറ്റിനെയും ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തി​െൻറ ഇടക്കാല ബജറ്റിനെയും കുറിച്ചുള്ള ചർച്ച പാർലമെൻറിൽ തുടരുകയാണ്. യു.പി.എ സർക്കാറിനെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തിലെത്തിയ 2014 ന് മുമ്പും ശേഷവുമുള്ള സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം കൊണ്ടുവരുന്നതിനായി പാർലമെൻറി​െൻറ ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനങ്ങൾ ഈമാസം 10 വരെ നീട്ടിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments