Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeKeralaഅനീതിക്കെതിരെ ക്രൈസ്തവ സമുഹം ഒന്നിക്കണം: ബിഷപ് ഓസ്റ്റിൻ എം എ പോൾ

അനീതിക്കെതിരെ ക്രൈസ്തവ സമുഹം ഒന്നിക്കണം: ബിഷപ് ഓസ്റ്റിൻ എം എ പോൾ

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാട്ടുന്ന അനീതിക്കെതിരൈ എല്ലാ വിഭാഗം ക്രൈസ്തവരും ഒന്നിക്കണമെന്ന് സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ പറഞ്ഞു.കെ സി സി യുടെ നീതിയാത്രക്ക് പരുത്തിപ്പാറയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സാൽവേഷൻ ആർമി മുഖ്യ കാര്യദർശി ലെഫ്.കേണൽ ജെ.ഡാനിയേൽ ജെ.രാജ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഡോ.പ്രകാശ് പി തോമസ് , ഇ സി ഐ ബിഷപ്പ് കമ്മി സറി റവ. ഹെൻട്രി ഡി ദാവീദ്, കെ സി സി വൈസ് ചെയർമാൻന്മാരായ മേജർ ആശ ജെസ്റ്റിൻ, ഷിബി പീറ്റർ ,ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ, റവ.വർഗ്ഗീസ് ഫിലിപ്പ് ,റവ.ഡോ.കെ സി സെൽവരാജ്, റവ. എൽ റ്റി പവിത്ര സിങ്, ധന്യാ ജോസ്, ദീദി ഷാജി എന്നിവർ പ്രസംഗിച്ചു.


ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃതത്തിൽ ജനുവരി 29 ന് തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.


ഇന്ന് (9/02/2024) രാവിലെ 10.30 ന് പാളയം എൽ എം എസ് പള്ളി പരിസരത്ത് നിന്ന് സെക്രട്ടറിയറ്റ് മാർച്ച് ആരംഭിക്കും. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അഭി.ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വിവിധ സഭാ മേലധ്യക്ഷൻന്മാർ ,ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ, ശശി തരൂർ എം പി, ഗുരുരത്നം ജ്ഞാന തപസി,ബി ജെ പി ജില്ലാ പ്രസിഡൻറ് വി.വി രാജേഷ് എന്നിവർ പ്രസംഗിക്കും. മാർച്ചിൽ പങ്കെടുക്കാൻ എത്തുന്നവർ രാവിലെ 10.30 ന് മുമ്പായി പാളയം എൽ എം എസ് കോമ്പൗണ്ടിൽ എത്തിചേരണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് ഡോ: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവർ അറിയിച്ചു.

ഫോട്ടോ: കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിലുള്ള ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രക്ക് പരുത്തിപ്പാറയിൽ നൽകിയ സ്വീകരണ യോഗം സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments