ദില്ലി: ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും.കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കും , ക്ഷേത്ര ദർശനം നടത്തും.സമാജ് വാദി പാർട്ടി വിട്ടു നിൽക്കും ,അവര്‍ ക്ഷണം നിരസിച്ചു.മന്ത്രിസഭാ യോഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കും.ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിൽ എംഎല്‍എ മാർ പുറപ്പെട്ടു, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തും.
അതിനിടെ അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചുള്ള പാര്‍ലമെന്‍റ് ചർച്ചയിലെ നിലപാടിനെ ചൊല്ലി ഇന്ത്യ സഖ്യത്തിലെ ഭിന്നത രൂക്ഷമായി.. കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തപ്പോൾ അതൃപ്തി അറിയിച്ച് മുസ്ലിംലീഗ് സഭ ബഹിഷ്ക്കരിച്ചു.അയോധ്യ ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഇന്ത്യ സഖ്യം ആലോചന നടത്തിയിരുന്നു. വിട്ട് നിന്നാൽ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ആയുധമാക്കും എന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് പങ്കെടുക്കാൻ താരുമാനിച്ചത്. എന്നാൽ ചർച്ച ബഹിഷ്കരിക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ് ഇന്ത്യ സഖ്യത്തിന്‍റെ ധാരണയോട് വിയോജിച്ചു. ചർച്ചയുടെ വിവരം അവസാന നിമിഷം വരെ മൂടിവച്ചു വെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.