തിരുവനന്തപുരം: റിട്ടയർമെൻ്റ് കാലം ആനന്ദകരവും ആരോഗ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ വെമ്പായം കമ്പിക്കകത്ത് ആരംഭിച്ച സെറിൻ ഹെവൻസ് എന്ന സ്ഥാപനം മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ഒരു പറ്റം ജീവനക്കാർ ചേർന്നാണ് തങ്ങളുടെ ഈ സ്വപ്നം
സംരംഭം ഒരുക്കിയിരിക്കുന്നത്.
റിട്ടയർമെൻ്റ് കാലം ആനന്ദകരമാക്കുന്നതിൻ്റെ ഭാഗമായാണ് ഇവർ ഒന്നിച്ച് ജീവിക്കുവാൻ തീരുമാനിച്ചത്. സൗഹൃദവും സ്നേഹവും നിറയുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം കൂട്ടായ്മകൾ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയാണ് പ്രസിഡൻ്റ് കെ.പി. ശശികുമാറും സെക്രട്ടറി ഇ.എസ്. സാബുകുട്ടനും ട്രർഷറർ അനിൽ ശങ്കറും പങ്കുവയ്ക്കുന്നത്.
പ്രസിഡൻ്റ് കെ.പി. ശശികുമാർ അധ്യഷത വഹിച്ചു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ മുഖ്യ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ജോസഫ് വള്ളിയാട്ട് അനുഗ്രഹ പ്രഭാഷണവും അനിൽ ശങ്കർ ആർ.എസ്, ടി. നന്ദു, എസ്. സുനിത, സി.ലതിക, ചന്ദ്രബാബു എസ്.എസ്, ഗോപകുമാർ എസ്, ഐ.ബി. സതീഷ് കുമാർ, സന്ധ്യ എസ്.നായർ, എം.എം. സാലി എന്നിവർ പ്രസംഗിച്ചു.