മസ്‌കത്ത് : പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഒമാനൊരുങ്ങുന്നു. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഇല്ലാതാക്കുകയെന്നും 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറുമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ഒരുങ്ങി ഒമാൻ
RELATED ARTICLES