പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്. ഈ മാസം 16 ന് സിപിഐഎമ്മില്‍ ചേരുമെന്ന് ബാബു ജോര്‍ജ് അറിയിച്ചു. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അംഗത്വം നല്‍കുമെന്നും ബാബു ജോര്‍ജ് പറഞ്ഞു.
വിശദീകരണം ചോദിക്കാതെയാണ് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തത്. നിസാരകാര്യം പറഞ്ഞ് പുറത്താക്കി. പി കെ കുര്യന്‍ ബഹുമാനം നല്‍കിയില്ല. രാഷ്ട്രീയം കൊണ്ട് ഉപജീവന പ്രവര്‍ത്തനം നടത്തിയിട്ടില്ല. കെപിസിസി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലോബി തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും ബാബു ജോര്‍ജ് ആരോപിച്ചു.
സിപിഐഎമ്മിനെ താന്‍ മാറോട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. കൂടെ നില്‍ക്കുന്നവരെ സഹായിക്കുന്നവനാണ് സഖാവ്. അങ്ങനെയെങ്കില്‍ താന്‍ നേരത്തെ സഖാവാണ്. ഉമ്മന്‍ചാണ്ടിയും പി ടി തോമസും ജീവിച്ചിരുന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് ഈ ഗതിവരില്ലായിരുന്നുവെന്നും ബാബു ജോര്‍ജ് പറഞ്ഞു.
ഡിസിസി ഓഫീസില്‍ ജില്ലാ പുനഃസംഘടനാ സമിതി ചേര്‍ന്നപ്പോള്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോര്‍ജിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നത്. ബാബു ജോര്‍ജ് കതകില്‍ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു