തൃശ്ശൂർ: കണ്ടല സഹകരണ തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കണ്ടലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 23263.73 കോടി സമാഹരിക്കാൻ കഴിഞ്ഞു. 20055.42 കോടി രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങൾ സമാഹരിച്ചത്. കേരള ബാങ്ക് 3208.31 കോടി രൂപയും കരുവന്നൂർ ബാങ്ക് 109.6 കോടി രൂപയും തിരികെ നൽകി. സഹകരണ മേഖലയുടെ ജനകീയ അടിത്തറ ശക്തമാണെന്നതിൻ്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു. കണ്ടല ബാങ്കിൻ്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി പണം തിരിച്ചു നൽകും. അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞുക്ഷേമ പെൻഷൻ നൽകാൻ 2000 കോടി രൂപ സർക്കാരിന് വായ്പ നൽകുമെന്നും കേരള ബാങ്ക് ലീഡ് ബാങ്ക് ആക്കി സർക്കാരിന് വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ കൃത്യമായി പലിശ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.