Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽ മോഷ്ടാവിനെ വെടിവച്ചു കൊന്നു

ഹൂസ്റ്റണിൽ മോഷ്ടാവിനെ വെടിവച്ചു കൊന്നു

പി. പി. ചെറിയാൻ

ഹാരിസ് കൗണ്ടി : നോർത്ത് ഹാരിസ് കൗണ്ടിയിലെ ഒരു അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ ട്രക്കിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ കൊള്ളയടിക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെ ഡ്രൈവർ വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു.
ഇംപീരിയൽ വാലി ഡ്രൈവിന് സമീപമുള്ള പാരമറ്റ ലെയ്‌നിലെ 300 ബ്ലോക്കിൽ പുലർച്ചെ  ആരെയോ വെടിവെച്ചതായി വിളിച്ചറിയിച്ചതിനെ തുടർന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് ഡെപ്യൂട്ടികൾ സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.

വെടിവച്ചയാൾ പിക്കപ്പ് ട്രക്കിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. ആയുധധാരിയായ ആൾ ട്രക്കിൽ പ്രവേശിച്ച് കൊള്ളയടിക്കാൻ ശ്രമിച്ചു, വാഹനങ്ങൾ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. വെടിയേറ്റ ആൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments