Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

റിയാദ് : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നീന്തരുതെന്നും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പങ്കിടുന്ന ഔദ്യോഗിക  നിർദ്ദേശങ്ങൾ  പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ ഇടത്തരം മഴ മുതൽ പേമാരിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലിപ്പഴ വർഷത്തിനും ഇടയാക്കുമെന്ന വീശിയടിക്കുന്ന കാറ്റുമൂലം മക്ക, അൽജാമൂം, തായിഫ്, മെയ്‌സാൻ, ആദം, അൽഅർദിയാത്ത്, അൽലൈത്ത്, തർബ, റാനിയ, അൽമുവൈഹ്, സുലം, അൽഖർമ. എന്നിവിടങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നും അതോറിറ്റി അറിയിച്ചു.

അഫീഫ്, അൽദവാദ്മി, അൽഖുവയ്യ, അൽമജ്മ, താദിഗ്, മർറാത്ത്, അൽഖദ്, അൽസുൽഫി, ഷഖ്‌റ, റുമ തുടങ്ങി നിരവധി സ്ഥലങ്ങളിലും അൽബഹ, അൽഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവയുടെ പ്രദേശങ്ങളിലും റിയാദ് മേഖലയ്ക്ക് സമാനമായ അവസ്ഥകൾ  പ്രതീക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments