Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedമുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ 'രക്ഷാപ്രവർത്തനം'; അടിയന്തരപ്രമേയ നോട്ടീസ് തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ ‘രക്ഷാപ്രവർത്തനം’; അടിയന്തരപ്രമേയ നോട്ടീസ് തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം:ആലപ്പുഴിൽ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്‍ മർദ്ദിച്ച സംഭവത്തിൽ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതി പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ വാക്കൌട്ട് നടത്തി. കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടും, അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം  അടിയന്തരപ്രമേയനോട്ടീസ് നൽകിത്. സമീപ കാലത്ത് നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിൽ ആണെന്നും വ്യക്തമാക്കിയാണ്  സ്പീക്കർ നോട്ടീസ് തള്ളിയത്.

ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. നവകേരളയാത്ര  ആലപ്പുഴയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കരിങ്കൊടി കാണിച്ച് പിൻമാറിയ  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ പിന്നിലെ വന്ന വാഹനത്തിൽ നിന്നും ഗണ്‍മാൻ അനിലും എസ്കോർട്ടിലെ പൊലിസുകാരൻ സന്ദീപും മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത്, ചോദ്യം ചെയ്യാൻ ഹാജരകണമെന്ന്  പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ്  മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments