ജിദ്ദ: അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രത്രം മാർച്ച് 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഇത്തവണ റമദാൻ 30 പൂർത്തിയാക്കിയായിരിക്കും വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുക. 13 മണിക്കൂറിൽ കൂടുതലായിരിക്കും ആദ്യ ദിവസങ്ങളിലെ വ്രതാനുഷ്ഠാന സമയമെന്നും ഗോളശാസ്ത്ര വിദഗ്ധർ പറഞ്ഞു.
ഗോളശാസ്ത്ര വിദഗ്ധർ നൽകുന്ന സൂചനയനുസരിച്ച് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഈ വർഷം മാർച്ച് 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രിൽ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുൽ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ പറയുന്നു.