മ്യൂണിക്ക്: സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ- കാനഡ ഉഭയകക്ഷി ബന്ധത്തിന്റെ ഇന്നത്തെ അവസ്ഥകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതെന്നും ആഗോള സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനും ഇത് ഉപയോഗപ്രദമായിരുന്നുവെന്നും എസ് ജയശങ്കര്‍ എക്സില്‍ എഴുതി.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ബ്രിട്ടീഷ് കൗണ്‍സിലര്‍ ഡേവിഡ് കാമറൂണ്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ നേതാക്കളുമായി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ആഗോളവും പ്രാദേശികവുമായ പ്രധാന വിഷയങ്ങളും വിദേശകാര്യ മന്ത്രി ചര്‍ച്ച ചെയ്തു.
മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചകള്‍.