റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ജർമനിയിലെ മ്യൂണിച്ചിൽ സെക്യൂരിറ്റി കോൺഫറൻസിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടാതെ പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഉഭയകക്ഷി, ബഹുമുഖ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള വശങ്ങളും ഇരുവരും ചർച്ച ചെയ്തു.
ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി ഒാഫീസ് അസിസ്റ്റൻറ് മേധാവി വലീദ് ഇസ്മാഇൗൽ, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്യ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.