Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍

കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമായി കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയത്. ചർച്ച പരാജയപ്പെട്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് രണ്ട് സർക്കാരുകളും കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ സമവായത്തിന്റെ ആലോചന ബെഞ്ച് മുന്നോട്ടുവച്ചപ്പോൾ തന്നെ കേരളം അംഗീകരിക്കുകയായിരുന്നു. ഉച്ചയ്‌ക്കു വീണ്ടും കോടതി ചേർന്നപ്പോഴാണ് കേന്ദ്രം സമ്മതം അറിയിച്ചത്.

കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തീരുമാനം എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകിയിട്ടുണ്ടെന്ന വാദത്തിലാണ് കേന്ദ്രം ഉറച്ചുനിൽക്കുന്നത്. നിതി ആയോഗിന്റെ ശിപാര്ശയ്ക്ക് അപ്പുറം നൽകിയിട്ടുമുണ്ട്. എന്നാൽ ധനകമ്മിയുടെ കാര്യത്തിൽ കേന്ദ്രനിർദേശം പാലിക്കുന്നുണ്ടെങ്കിലും അവഗണിക്കുകയാണെന്ന നിലപാടിലാണ് കേരളം. ഫെഡറൽ മര്യാദകളുടെ ലംഘനം ആണെന്നും സാമ്പത്തിക പരാധീനതയിൽ സംസ്ഥാനം കഷ്ടപ്പെടുകയാണെന്നും കേരളവും ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments