Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട്ടിലേക്ക് കേന്ദ്ര വനംമന്ത്രിയെത്തും; തീരുമാനം കെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്

വയനാട്ടിലേക്ക് കേന്ദ്ര വനംമന്ത്രിയെത്തും; തീരുമാനം കെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്

കോഴിക്കോട്: വന്യജീവി ആക്രമണം വയനാട്ടില്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജില്ല സന്ദര്‍ശിക്കാനുള്ള തീരുമാനം. ബുധനാഴ്ചയാണ് സന്ദര്‍ശനം.

സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വന്യജീവി ആക്രമണം നേരിടാന്‍ ഫലപ്രദമായതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും മന്ത്രിമാര്‍ 25 വര്‍ഷം പിറകിലാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. അതേസമയം വനം മന്ത്രി എ കെ ശശീന്ദ്രനും മന്ത്രിമാരായ കെ രാജനും എം ബി രാജേഷും വയനാട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വയനാട്ടില്‍ മരണപ്പെട്ടവര്‍ക്കും, പരിക്കേറ്റവരുടെയും പ്രശ്‌നങ്ങള്‍ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയിലെ 27 നിര്‍ദേശങ്ങളില്‍ 12 നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സര്‍വ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments