Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം'; നാളെ രാജ്യവ്യാപക കർഷക പ്രക്ഷോഭം

‘കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം’; നാളെ രാജ്യവ്യാപക കർഷക പ്രക്ഷോഭം

ഡൽഹി: ഹരിയാന പൊലീസ് നടപടിയിൽ കർഷകനായ യുവാവ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. അതിർത്തിയിൽ ഡൽഹി ചലോ മാർച്ച് നിർത്തിവെച്ച കർഷകർ നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കർഷകരുമായി ചില മന്ത്രിമാർ ചർച്ച നടത്തിയതായി കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.

ഹരിയാന പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ കർഷകൻ മരിച്ചതിനെ തുടർന്നാണ് രണ്ട് ദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തി വെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. എന്നാൽ സമരവുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയ പാതകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് ഉപരോധിക്കും. അടുത്ത മാസം 14ന് ഡൽഹിയിലെ രാംലീലാ മൈതാനിയിലും കർഷകർ പ്രക്ഷോഭം നടത്തും. കർഷകർക്ക് നേരെ ഉണ്ടായ അതിക്രമത്തിൻ്റെ ബുദ്ധികേന്ദ്രം അമിത് ഷാ ആണെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. ഹരിയാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വെയ്ക്കണം എന്നാണ് കർഷക നേതാക്കളുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments