Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഅമേരിക്കയില്‍ നിര്‍ത്തുമ്പോള്‍; ഇന്ത്യയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ പേ ; ആ സംവിധാനവും വരുന്നു.!

അമേരിക്കയില്‍ നിര്‍ത്തുമ്പോള്‍; ഇന്ത്യയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍ പേ ; ആ സംവിധാനവും വരുന്നു.!

ദില്ലി: യുപിഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു പേമെന്‍റ് ആപ്പാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ചെറുകിട വ്യാപാരികൾക്കായി ഗൂഗിള്‍ സൗണ്ട് പോ‍ഡ് അവതരിപ്പിക്കുന്നു.  വ്യാഴാഴ്ചയാണ് ഇത്തരം ഒരു സംവിധാനം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഈ വർഷം സൗണ്ട് പോഡ് ഇന്ത്യയില്‍ പൂര്‍ണ്ണമായും നടപ്പിലാക്കും എന്നാണ് കമ്പനി പറയുന്നത്. ഗൂഗിള്‍ പേ എതിരാളികളായ ഫോണ്‍ പേ, പേടിഎം, ഭാരത് പേ എന്നിവര്‍ നേരത്തെ ഇത് നടപ്പിലാക്കിയിരുന്നു. 

വ്യാഴാഴ്ചത്തെ ഒരു ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ പേ സൗണ്ട് പോഡ് സംബന്ധിച്ച് ഗൂഗിൾ വൈസ് പ്രസിഡന്‍റ് അംബരീഷ് കെൻഗെ വ്യക്തമാക്കി. വരും മാസങ്ങളിൽ സൗണ്ട് പോഡ് എത്തുമെന്നാണ് അദ്ദേം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ സൗണ്ട് പോഡ് ഒരു വര്‍ഷത്തോളം ട്രയല്‍ നടത്തിയെന്നും അതില്‍ നിന്നും ലഭിച്ച ഫീഡ് ബാക്കിലൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ഗൂഗിള്‍ പറയുന്നു. 

ഗൂഗിള്‍ പേ സൗണ്ട് പോഡില്‍ എല്‍സിഡി സ്ക്രീനും സിംഗിൾ സ്പീക്കറും സജ്ജീകരിച്ചിരിക്കുന്നു. ഗൂഗിൾ പറയുന്നതനുസരിച്ച് ഈ സൗണ്ട് 4ജി കണക്റ്റിവിറ്റിയില്‍ പ്രവര്‍ത്തിക്കും.  ഉപകരണത്തിന്‍റെ ബാറ്ററി, ചാർജ്ജിംഗ്, കണക്റ്റിവിറ്റി സ്റ്റാറ്റസ് എന്നിവ എല്‍ഇ‍ഡി ലൈറ്റായി കാണിക്കും. കൂടാതെ മെനു, വോളിയം, പവർ ബട്ടണുകൾ എന്നിവയും പോഡില്‍ ഉണ്ടാകും. 

നിലവില്‍ വിപണയില്‍ ഉള്ള പേടിഎമ്മിന്‍റെെ ‘സൗണ്ട്ബോക്‌സ്’ സ്പീക്കറുകൾ നാല് മുതൽ 12 ദിവസം വരെ ബാറ്ററി ലൈഫും  2G അല്ലെങ്കിൽ 4G കണക്റ്റിവിറ്റിയും ഉണ്ട്.  ബ്ലൂടൂത്ത് കണക്ഷനിലൂടെ സംഗീത പ്ലേബാക്കിനെ പിന്തുണയ്ക്കുന്നു. അതേ സമയം ഫോണ്‍പേയുടെ സ്മാര്‍ട്ട് സ്പീക്കര്‍ ഒറ്റ ചാർജിൽ നാല് ദിവസം വരെ ബാറ്ററി വാഗ്‌ദാനം ചെയ്യുന്നു കൂടാതെ ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരം സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ വ്യാപാരികള്‍ ഇപ്പോള്‍ 50 മുതല്‍ 125 രൂപവരെ മാസം മുടക്കണം.

ഗൂഗിള്‍ പറയുന്നത് അനുസരിച്ച് സൗണ്ട് പോഡിന് രണ്ട് സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാനുകളാണ് വ്യാപാരികള്‍ക്ക് ലഭ്യമാകുക.  499 ഒറ്റത്തവണ ഫീസ് നല്‍കി പിന്നീട് മാസം 125 പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുക അടയ്ക്കാം അല്ലെങ്കില്‍. വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ എന്ന നിലയില്‍ 1,499 രൂപ അടയ്ക്കാം. വാർഷിക പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വ്യാപാരികൾ പിന്നീട് ഫീസ് നൽകേണ്ടതില്ല.

ഗൂഗിള്‍ പേ ക്യൂആര്‍ കോഡ് വഴി ഒരു മാസത്തിൽ 400 പേയ്‌മെന്‍റുകള്‍ ലഭിക്കുന്ന വ്യാപാരിക്ക്  കമ്പനി പറയുന്നതനുസരിച്ച് 125 ക്യാഷ്ബാക്കും നല്‍കും.

അതേസമയം അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അതിനിടയിലാണ് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ആപ്പ് പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments