ത്യശൂർ : തൃശൂരിലെ സാംസ്കാരിക മുഖാമുഖത്തിൽ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി. കെ.ആര്‍.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റി ഗാനരചയ്താവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി ഉന്നയിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അഭിപ്രായം പറയാൻ ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തൃശൂരിൽ കഴിഞ്ഞ നടന്ന സാംസ്കാരിക മുഖാമുഖത്തിലെ ചോദ്യത്തോടാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായത്.
നമുക്കൊരു KR നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ്. തുടങ്ങിയിട്ട് 10 വർഷമായി. കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ?. ഷിബു ചക്രവർത്തിയുടെ ഈ ചോദ്യത്തിനുള്ള മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്.
അഭിപ്രായം പറയാൻ ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭം. കെ.ആര്‍ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പൂർണമായി കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നത്. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നും ആ സ്ഥാപനം
ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. 2000 ത്തോളം പ്രധിനിധികളാണ് മുഖാമുഖത്തിലേക്ക് എത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമങ്ങൾക്ക് പുറത്തു പോകാനായിരുന്നു നിർദേശം