Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaബൈഡന്റെ പ്രായം അനുകൂല ഘടകമാണെന്ന് ഗവർണർ ഗാവിൻ ന്യൂസോം

ബൈഡന്റെ പ്രായം അനുകൂല ഘടകമാണെന്ന് ഗവർണർ ഗാവിൻ ന്യൂസോം

പി പി ചെറിയാൻ

കലിഫോർണിയ ∙ ജോ ബൈഡന്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും പ്രായവും അനുഭവപരിചയവുമാണ് അദ്ദേഹം രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണങ്ങളെന്നു കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ഞായറാഴ്ച അഭിപ്രായപ്പെട്ടു. ‘ഞാൻ അദ്ദേഹത്തെ അടുത്ത് നിന്ന് കണ്ടു, അദ്ദേഹത്തിന്റെ പ്രായം കൊണ്ടാണ് ഇത്രയധികം വിജയിച്ചത് ന്യൂസോം പറഞ്ഞു.

റിപ്പബ്ലിക്കൻമാരുടെ പിന്തുണയോടെ പാസാക്കിയ ബില്ലുകൾ ഉൾപ്പെടെ ബൈഡൻ ഒപ്പുവച്ച നിയമങ്ങളിലേക്കു അദ്ദേഹം വിരൽ ചൂണ്ടി. ‘അതിനാൽ നാല് വർഷത്തേക്ക് കൂടി അത് പ്രകടിപ്പിക്കാനുള്ള അവസരം അമേരിക്കൻ ജനതയ്ക്ക് ലഭിച്ചിരിക്കുന്നു. ഒരു ഡെമോക്രാറ്റ് എന്ന നിലയിൽ, ഞങ്ങളുടെ പാർട്ടിയുടെ നേതാവായ ജോ ബൈഡന്റെ കാര്യം പറയാൻ എനിക്ക് അഭിമാനമാണ്.’ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments