കോന്നി: തണ്ണിത്തോട് സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി പുതുതായി നിർമ്മിച്ച ദൈവാലയം കൂദാശയ്ക്ക് ഒരുങ്ങുന്നു. മാർച്ച് 01,02(വെള്ളി, ശനി ദിവസങ്ങളിൽ പുതിയ ദൈവാലയത്തിന്റെ കൂദാശാകർമ്മം മലങ്കര മെത്രാപ്പോലീത്ത അഭി.ജോസഫ് മോർ ഗ്രീഗോറിയോസ്, ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, ഗീവർഗീസ് മോർ കൂറിലോസ് എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ നിർവ്വഹിക്കപ്പെടും .
മാർച്ച് ഒന്നിന് വൈകുന്നേരം 4.30നു സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയുടെ കുരിശടിയിൽ നിന്ന് മെത്രാപ്പോലിത്തന്മാരെ സ്വീകരിക്കും. 5.30നു സന്ധ്യ നമസ്കാരവും 6 മണിക്ക് വി മൂറോൻ കൂദാശയും നടത്തപെടും. മാർച്ച് രണ്ടിന് മലങ്കര മെത്രാപ്പോലിത്താ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ വി കുർബാനയും നടത്തപെടും.
1974 ൽ സ്ഥാപിതമായ ദൈവാലയം കാലാനുസൃതമായി ആരാധനാ സൗകര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത മുന്നിൽ കണ്ട് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ ചുമതലയിലും മേൽ നോട്ടത്തിലും പുനർനിർമിക്കുകയായിരുന്നു.