Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന് നെതന്യാഹു

വെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന് നെതന്യാഹു

ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന്​ അമേരിക്ക. എന്നാൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസും, വെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചു. കഴിഞ്ഞ ആഴ്​ച പാരീസിലും ഇപ്പോൾ ഖത്തറിലും തുടരുന്ന ചർച്ചകളിലൂടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നാവർത്തിക്കുകയാണ് അമേരിക്ക. താൽക്കാലിക വെടിനിർത്തൽ ഉടൻ തന്നെയുണ്ടാകുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​വകുപ്പ്​ പ്രതികരിച്ചു. ​ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ ഗ​സ്സ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഇന്നലെ അറിയിച്ചിരുന്നു.

ഖ​ത്ത​റി​ൽ ഇ​സ്രാ​യേ​ൽ, ഹ​മാ​സ് പ്ര​തി​നി​ധി​ക​ൾ​ക്കി​ട​യി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് അമേരിക്കയുടെ പ്ര​തി​ക​ര​ണം. മുസ്​ലിം വിശുദ്ധമാസത്തിൽ ആക്രമണം ഉണ്ടാകില്ലെന്ന്​ ഇസ്രായേൽ അറിയിച്ചതായും ബൈഡൻ വ്യക്​തമാക്കി. എ​ന്നാ​ൽ, പാ​രി​സി​ൽ നേ​ര​ത്തെ പ്രാ​ഥ​മി​ക രൂ​പം ന​ൽ​കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പ​ഠി​ച്ചു​വ​രിക​യാ​ണെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments