Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകും'; വോട്ടർമാർക്ക് 'മുന്നറിയിപ്പു'മായി ബി.ജെ.പി എം.പി

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകും’; വോട്ടർമാർക്ക് ‘മുന്നറിയിപ്പു’മായി ബി.ജെ.പി എം.പി

ഹൈദരാബാദ്: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന പരാമർശവുമായി തെലങ്കാന എം.പിയും ബി.ജെ.പി നേതാവുമായ ധരംപുരി അരവിന്ദ്. പാർട്ടി വിജയയ സങ്കൽപ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അന്നം തരുന്ന കയ്യെ തിരിച്ചുകൊത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പദ്ധതികൾ പരി​ഗണിച്ച് ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അരവിന്ദ് കൂട്ടിച്ചേർക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

“നിങ്ങൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നുണ്ട്, പാചകവാതകവും, നല്ല വിദ്യാഭ്യാസവും ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നിങ്ങളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. അദ്ദേഹം കല്യാണത്തിന് നിങ്ങൾക്ക് പണമയക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുത്തലാഖ് നിര്‌‍ത്തലാക്കി നിങ്ങളുടെ ആത്മാഭിമാനത്തെ സംരക്ഷിച്ചത്. എന്നിട്ടും നിങ്ങൾ കോൺ​ഗ്രസിനോ ബി.ആർ.എസിനോ വോട്ട് ചെയ്യാനാണെങ്കിൽ മുകളിലിരിക്കുന്നവൻ നിങ്ങളെ നരകത്തിലയക്കും. നിങ്ങൾ സ്വർ​ഗത്തിൽ പോകില്ല. ഞാൻ ഴീണ്ടും ആവർത്തിക്കുന്നു, നിങ്ങൾ നരകത്തിൽ പോകും. അന്നം തരുന്ന കൈക്ക് തിരിച്ചുകൊത്തരുത്”, അരവിന്ദ് പറഞ്ഞു. സ്വർ​ഗത്തിൽ പോകാൻ ആ​ഗ്രഹമുള്ളവർ കാവി പാർട്ടിയെ പിന്തുണക്കണമെന്നും അല്ലാത്തവരോട് ദൈവം പോലും പൊറുക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

മുൻ കോൺ​ഗ്രസ് നേതാവും നിസാമാബാദ് എം.എൽ.എയുമായിരുന്ന ഡി. ശ്രീനിവാസിന്റെ മകനാണ് അരവിന്ദ്. നിലവിൽ നിസാമാബാദിൽ നിന്നുള്ള ലോക്സഭ എം.പിയാണ് ഡി. അരവിന്ദ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments