ദുബൈയിലെ പ്രമുഖ കലാ കായിക സാംസ്‌കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളന്റ്റിയറിങ്ങ് ടീം. CDA ഒരുക്കിയ വിന്റർ ക്യാമ്പിൽ പങ്കെടുത്തു അവിസ്മരണീയമാക്കി. ദുബായ് പ്രിയദർശിനി കുടുംബാംഗങ്ങളും കുരുന്നുകളും മറ്റു ക്ഷണിക്കപ്പെട്ടവരും ക്യാമ്പിൽ പങ്കെടുത്തു.
CDA പ്രതിനിധി ശ്രീ. അഹമ്മദ് മുഹമ്മദ് അൽ റീമേയ്ത്തി യുടെ നേതൃത്വത്തിൽ UAE യുടെ പൈതൃക-പാരമ്പര്യ സംസ്കാരങ്ങളെ കോർത്തിണക്കികൊണ്ടുള്ള വീഡിയോ പ്രദർശനവും പഠന ക്ലാസും വളരെയേറെ അറിവ് പകർന്നുതന്നു.
പ്രസിഡന്റ് ബാബു പീതാംബരൻ ,ടീം ലീഡർ പവിത്രൻ ജനറൽ സെക്രട്ടറി മധു നായർ എന്നിവരുടെ മേൽനോട്ടത്തിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ശ്രീ.ടൈറ്റസ് പുല്ലൂരാൻ, ബി.എ.നാസർ, സുനിൽ നമ്പ്യാർ, ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ഖാലിദ് തൊയക്കാവ് തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ഭാരവാഹികളും മുൻഭാരവാഹികളും അംഗങ്ങളുമായ ശ്രീ സി. മോഹൻദാസ്, അനീസ്, പ്രമോദ്, ശ്രീജിത്ത്, ഹാരിസ്, ടോജി, ഷഫീഖ്, ഫഹദ്, ബിനീഷ്, താഹിർ കൂടാതെ വനിതാ ഭാരവാഹികളായ ഫാത്തിമ അനിസ്, സിമിതാ ഫഹദ്, രമ്യ ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. CDA പ്രതിനിധികൾ ഒരുക്കിയ രാത്രിഭക്ഷണവും പരമ്പരാഗത പഴവർഗങളുടെ സമ്മാനങ്ങൾ എല്ലാവർക്കും നൽകി. വ്യത്യസ്തമായ കൂട്ടായ പ്രവത്തനത്തിലൂടെ വീണ്ടുംn ഒത്തു ചേരാം എന്ന പ്രഖ്യാപനത്തോടെ C D A ഒരുക്കിയ വിന്റർ ക്യാമ്പിന് താത്കാലിക വിരാമമായി.