ന്യൂഡല്‍ഹി: വികസിത ഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ അടിത്തറ പാകിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക രംഗത്ത് 8.4 ശതമാനം വളർച്ച കൈവരിച്ചു. യുപിഎ കാലത്ത് 5.3 ശതമാനം വളർച്ചയായിരുന്നു. യുപിഎ കാലത്ത് വിലക്കയറ്റം ഇരട്ട സംഖ്യയായിരുന്നു. അഴിമതി രഹിത ഭരണവും സദ്ഭരണവുമാണ് മോദിയുടേതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ സാമ്പത്തിക രംഗവും ബാങ്കിംഗ് രംഗവും ശക്തമായെന്നും അദ്ദേഹം വ്യക്തമാക്കി
പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നു. സംഭവം നാണക്കേട് ഉണ്ടാക്കുന്നതാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ, ഇന്‍ഡ്യാ സഖ്യത്തിൻ്റെ മുഖ്യമന്ത്രി ഉളള സംസ്ഥാനത്താണ് സംഭവം നടന്നത്. ജോഡോ യാത്ര എന്ന് പറയുന്ന രാഹുൽ വയനാട് പോകണം. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് താൻ എവിടെ മത്സരിക്കണമെന്ന് നേതാക്കൾ തീരുമാനിക്കും. അപ്പോൾ എല്ലാവരെയും അറിയിക്കും എന്നായിരുന്നു പ്രതികരണം. തനിക്ക് എവിടെ കിട്ടിയാലും മത്സരിക്കും. എല്ലാ സംസ്ഥാനവും ഒരു പോലെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.