ഹൂസ്റ്റൺ: റോയൽ ഇന്ത്യൻ ക്യുസിനിൽ നടന്ന ഹൂസ്റ്റൺ മലയാളി അസോസിയേഷൻ വിമൻസ് എംപവർമെൻ്റ് ഇവൻ്റ് ശ്രദ്ധേയമായി. 2024ലെ
വുമൺ ഓഫ് ദി ഇയർ പുരസ്കാരം ഷീല ചെറുവിന് ലഭിച്ചു. പ്രസിഡൻ്റ് എമിരിറ്റസ് ഷീല ചെറുവിന് പുരസ്കാരം സമ്മാനിച്ചു.എച്ച്എംഎ പ്രസിഡൻ്റ് പ്രതീശൻ പാണഞ്ചേരി പൊന്നാട അണിയിച്ചു.
വിശേഷ്ഠ വ്യക്തിത്വങ്ങളാൽ പരിപാടി ശ്രദ്ധേയമായി.
വിമൻസ് ഫോറം ചെയർപേഴ്സൺ ലൈല ജേക്കബ്, ജോയിൻ്റ് സെക്രട്ടറി റോജ സന്തോഷ്, ജോയിൻ്റ് ട്രഷറർ ആരതി എസ്.എച്ച്, ഇവൻ്റ് കോർഡിനേറ്റർ ലിസ്സി പോളി എന്നിവരുടെ സംഘാടനം ശ്രദ്ധേയമായി.
വി.പി. ആൻഡ്രൂസ് പൂവത്ത്, ട്രഷറർ രാജു കല്ലുവീട്ടിൽ, BOT ചെയർ ഫ്രാൻസിസ് മുടപ്പിളായി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.