ഷാർജ: ഷാർജ റമദാൻ ഫെസ്റ്റിവലിന്‍റെ 34ആമത് എഡിഷന് മാർച്ച്എട്ടിന് തുടക്കമാകും. ഏപ്രിൽ 13 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഷാർജ ചേംബർ ഓഫ്കോമേഴ്സ്ആൻഡ്ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ്സംഘടിപ്പിക്കുന്നത്.
ഷാർജ എമിറേറ്റിലെ എല്ലാ പട്ടണങ്ങളും മേഖലകളും ഉൾപ്പെടുത്തിയാകും റമദാൻ ഫെസ്റ്റ് നടക്കുക. പ്രധാനഷോപ്പിങ്കേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമാകും.
ഫെസ്റ്റിവലിന്‍റെ ഭാഗമായി റമദാൻ മാസത്തെ അടയാളപ്പെടുത്തുന്ന വിവിധ മാർക്കറ്റിങ്, വിനോദ, പൈതൃക പരിപാടികളാകും അരങ്ങേറുക. എമിറേറ്റിന്‍റെ മധ്യ, കിഴക്കൻ മേഖലകളിലെ പട്ടണങ്ങളിലും ഉൾപ്രദേശങ്ങളിലും ഇത്തവണ ഫെസ്റ്റിവൽ അരങ്ങേറും.
എമിറേറ്റിന്‍റെ സാമ്പത്തിക മേഖലക്ക് ഉണർവേകുന്ന പരിപാടികൾ, ടൂറിസം രംഗത്തിനും കരുത്തു പകരുന്നതാണെന്ന് ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു. ഷാർജയുടെ സാംസ്കാരിക തനിമ ഉയർത്തി പിടിക്കുന്നതാകും റമദാൻ ഫെസ്റ്റ് പരിപാടികളെന്നും സംഘാടകർ അറിയിച്ചു