തൃശൂർ:ടി എൻ പ്രതാപനെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റിയതിൽ പ്രതിഷേധവുമായി ധീവരസഭ. സമുദായാംഗത്തിന് നൽകിയ സീറ്റ് തിരിച്ചെടുത്തത് അംഗീകരിക്കാനാവില്ലെന്നും നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെയാണ് മറ്റു ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കിയതെന്നും സംഘടന പറഞ്ഞു. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കുമെന്നും വ്യക്തമാക്കി. സീറ്റ് വിഭജനത്തിൽ സാമുദായിക സന്തുലനങ്ങളും പാലിച്ചെന്ന കോൺഗ്രസ് അവകാശവാദം പൊള്ളത്തരമാണെന്നും ധീവരസഭ പറഞ്ഞു.
ടി.എൻ പ്രതാപനെ മാറ്റി കെ. മുരളീധരനെയാണ് കോൺഗ്രസ് തൃശൂരിൽ സ്ഥാനാർഥിയാക്കിയത്. എൽഡിഎഫ് വിഎസ് സുനിൽകുമാറിനെയും എൻഡിഎ നടൻ സുരേഷ് ഗോപിയെയുമാണ് സ്ഥാനാർഥികളാക്കിയത്.