Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോക്സഭ തെരഞ്ഞെടുപ്പ് ധർമവും അധർമവും തമ്മിലുള്ള പോരാട്ടം -അരവിന്ദ് കെജ്‌രിവാൾ

ലോക്സഭ തെരഞ്ഞെടുപ്പ് ധർമവും അധർമവും തമ്മിലുള്ള പോരാട്ടം -അരവിന്ദ് കെജ്‌രിവാൾ

ചണ്ഡീഗഡ്: ലോക്സഭ തെരഞ്ഞെടുപ്പ് ധർമവും അധർമവും തമ്മിലുള്ള പോരാട്ടമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ. മഹാഭാരതത്തെ ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പിനെ ധർമാധർമ പോരാട്ടമെന്ന് കെജ്രിവാൾ വിശേഷിപ്പിച്ചത്. ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.

“ഇത് ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണ്. കൗരവർക്ക് എല്ലാം ഉണ്ടായിരുന്നിട്ടും പാണ്ഡവരാണ് വിജയിച്ചത്. പാണ്ഡവർക്കൊപ്പം ഭഗവാൻ കൃഷ്ണൻ ഉണ്ടായിരുന്നു. നമ്മുടെ പക്കൽ എന്താണ് ഉള്ളത്? ഞങ്ങളും വളരെ ചെറുതാണ്, പക്ഷേ ഞങ്ങളുടെ കൂടെയും ഭഗവാൻ കൃഷ്ണനുണ്ട്. ബി.ജെ.പിയുടെ കൈയിൽ അധികാരവും മറ്റ് കാര്യങ്ങളും ഉണ്ട്. എന്നാൽ നമ്മുടെ കൈയിൽ ധർമം മാത്രമാണ് ഉള്ളത്.” -അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തെറ്റ് ചെയ്യരുതെന്നും പ്രയാസകരമായ സമയങ്ങളിലും നിങ്ങൾക്കായി പ്രവർത്തിക്കുന്ന എം.പിമാരെ തെരഞ്ഞെടുക്കണമെന്നും കെജ്രിവാൾ ജനങ്ങളെ ഓർമിപ്പിച്ചു.

കഴിഞ്ഞ 10 വർഷമായി 10 ബി.ജെ.പി എം.പിമാരെ ഹരിയാനയിൽ നിന്ന് ലോക്സഭയിലേക്ക് അയക്കുന്നു. എന്നാൽ ഇവർ ജനങ്ങൾക്കായി ഒരു കാര്യവും ചെയ്തിട്ടില്ല. അവർ ഹരിയാനയിലെ ജനങ്ങളുടെ എം.പിമാരല്ലെന്നും ബി.ജെ.പിയുടെ അടിമകളാണെന്നും കെജ്രിവാൾ പറഞ്ഞു.

ബി.ജെ.പിക്കെതിരെ ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യം ഔപചാരികമായി പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ 10 സീറ്റുകളിൽ കുരുക്ഷേത്ര സീറ്റിൽ എ.എ.പിയും ബാക്കി ഒമ്പതിലും കോൺഗ്രസുമാണ് മത്സരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments