Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ :ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ

ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ :ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ

ലൊസാഞ്ചലസ് : ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ. മികച്ച സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.  മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഓപ്പൻഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ നേട്ടം കൂടിയാണിത്. വിഷ്വൽ ഇഫക്ടസിനുള്ള പുരസ്കാരം ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ്‍ വണ്ണിന്. ഗോഡ്സില്ല ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഒരു സിനിമയ്ക്കു നോമിനേഷൻ ലഭിച്ചത്. മികച്ച എഡിറ്റിങ്: ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ). ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ. പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments