Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസി.എ.എ വിജ്ഞാപനം: സർക്കാർ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ്

സി.എ.എ വിജ്ഞാപനം: സർക്കാർ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനെതിരെ കോൺഗ്രസ്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വിജ്ഞാപനം പുറത്തിറക്കിയതിന്റെ ലക്ഷ്യം ധ്രുവീകരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ മോദി സർക്കാറിന് നാല് വർഷവും മൂന്ന് മാസവും എടുത്തു. പ്രധാനമന്ത്രി അവകാശപ്പെടുന്നത് തന്റെ സർക്കാർ സമയബന്ധിതമായി പ്രവർത്തിക്കുന്നുവെന്നാണ്. സി.എ.എ വിജ്ഞാപനം പുറത്തിറക്കാനെടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ മറ്റൊരു ​പ്രകടനമാണ്.

ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞപനം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്തിറക്കിയതിന്റെ ലക്ഷ്യം ധ്രുവീകരണമാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസ്സമിലും. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽനിന്ന് ഏറ്റ തിരിച്ചടികളെ മറക്കാനുള്ള ശ്രമമായിട്ടും ഇതിനെ കാണണമെന്നും ജയറാം രമേശ് വ്യക്തമാക്കി.

2019ലാണ് പാ​കി​സ്താ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ മൂ​ന്ന് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കാ​ൻ പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​യ​മം പാർലമെന്‍റ് പാസാക്കിയത്. 2020 ജ​നു​വ​രി 10ന് ​നി​യ​മം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി.

നി​യ​മ​പ്ര​കാ​രം 2014 ഡി​സം​ബ​ർ 31നു​മു​മ്പ് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ജ​യി​ൻ, ബു​ദ്ധ, പാ​ഴ്സി, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് പൗ​ര​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. പൗ​ര​ത്വ​ത്തി​നാ​യി മ​തം പ​രി​ഗ​ണി​ക്കു​ന്ന​തും നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് മു​സ്‍ലിം​ക​ളെ ഒ​ഴി​വാ​ക്കി​യ​തും വി​വേ​ച​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഇത് കാരണമായി. രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധമാണ് അ​ര​ങ്ങേ​റി​യത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments