ജകാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി 26 പേർ മരിച്ചു. 11 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ട്. വെസ്റ്റ് സുമാത്രയിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോവുകയും 666 വീടുകൾക്ക് കാര്യമായ നാശമുണ്ടാവുകയും 37,000ത്തിലധികം വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
26 പാലങ്ങൾ, 45 മസ്ജിദുകൾ, 25 സ്കൂളുകൾ, 13 റോഡുകൾ, രണ്ട് ജലവിതരണ സംവിധാനം തുടങ്ങിയവ നശിച്ചു. കൃഷിനാശത്തിന്റെ വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. ലക്ഷത്തിലധികം ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ റീജൻസിയിലാണ് മൂന്നുദിവസമായി കനത്ത മഴ പെയ്യുന്നത്.