ലണ്ടന്‍: രാജ്യത്തെ മസ്ജിദുകളും മുസ്‌ലിം വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി 150 മില്യണ്‍ ഡോളര്‍ അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. നാല് വര്‍ഷം കൊണ്ടാണ് ഈ തുക അനുവദിക്കുക.
സിസിടിവികള്‍, അലാറങ്ങള്‍, സുരക്ഷാ വേലികള്‍ എന്നിവയടക്കം സ്ഥാപിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുകയെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. ബ്രിട്ടീഷ് മുസ്‌ലിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വിരുദ്ധതക്ക് ഒരു സ്ഥലവും ഞങ്ങളുടെ സമൂഹത്തിലില്ല. ബ്രിട്ടീഷ് മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അസഭ്യവര്‍ഷത്തെ മധ്യേഷയില്‍ നടക്കുന്ന സംഭവങ്ങള്‍ ഉയര്‍ത്തി ന്യായീകരിക്കാന്‍ സമ്മതിക്കില്ല. യുകെയിലെ മുസ്‌ലിങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുകയെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.