പി പി ചെറിയാൻ
ഒർലാൻഡോ (ഫ്ലോറിഡ) : ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ (OCOM) പുതിയ മെഡിക്കൽ സ്കൂൾ ഈ മാസം 10ന് ഫ്ലോറിഡയിൽ പ്രവർത്തനം ആരംഭിച്ചു. ഫിസിഷ്യൻമാരുടെയും റസിഡൻസി പ്രോഗ്രാമുകളുടെയും അഭാവമമാണ് ഈ പ്രദേശത്ത് ഓസ്റ്റിയോപതിക് മെഡിക്കൽ സ്കൂൾ വികസിപ്പികുന്നതിന് സ്കൂളിന്‍റെ സഹസ്ഥാപകരായ കിരൺ, പല്ലവി പട്ടേൽ എന്നിവരെ പ്രേരിപ്പിച്ചത്.വിന്‍റർ ഗാർഡൻ, ഹൊറൈസൺ വെസ്റ്റിൽ സ്ഥിതി ചെയ്യുന്നു, മൂന്ന് നിലകളുള്ള, 144,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ മെഡിക്കൽ സ്കൂൾ നിർമാണത്തിന് 75 മില്യൻ ഡോളറാണ് ചെലവഴിച്ചത്. നാഷ്‌വില്ലെ, ടെനിസി ആസ്ഥാനമായ ബേക്കർ ബാരിയോസാണ് കെട്ടിടം രൂപകൽപന ചെയ്തത്. 26ലധികം ആശുപത്രികളുമായും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായും പങ്കാളിത്തവും കിരൺ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷനുമായി ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ സഹകരിച്ച് പ്രവർത്തിക്കും.
കിരൺ, പല്ലവി പട്ടേൽ
ഈ മാസം 9ന് ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്‍റെ മാതൃസംഘടനയുടെ പേര് മാറ്റുന്നതിന് അപേക്ഷിക്കുന്നതിനുള്ള പേര് കിരൺ & പല്ലവി പട്ടേൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എമന്ന് മാറ്റുന്നതിന് ട്രസ്റ്റീ ബോർഡ് അംഗീകാരം നൽകി. അതേസമയം, ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ അതിന്‍റെ പേര് നിലനിർത്തും. 97 വിദ്യാർഥികളുമായി സ്ഥാപനത്തിൽ ഓഗസ്റ്റ് 5ന് ക്ലാസുകൾ ആരംഭിക്കും