പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം പത്തനംതിട്ടയിൽ നടക്കും. രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് പൊതുയോഗം നടക്കുക. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മോദി ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗമാണ് പത്തനംതിട്ടയിലേത്. രാവിലെ ഹെലികോപ്റ്ററിൽ പ്രാമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങിയശേഷം റോഡ് മാർഗമാണ് പ്രധാനമന്ത്രി ജില്ലാ സ്റ്റേഡിയത്തിലേക്ക് എത്തുക.
തിരഞ്ഞെടുപ്പ് പ്രചരണം: മോദി ഇന്ന് പത്തനംതിട്ടയിൽ
RELATED ARTICLES



