Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്

സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്

സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലുടെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസി ഗിഫ്റ്റ്. കോളേജ് പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയ സംഭവത്തിൽ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വിഡിയോ സന്ദേശത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജാസിഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങിയിരുന്നു.ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പലുടെ നടപടിയിൽ പ്രതി​ഷേധിച്ച് ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.


ഈ സംഭവം വിവാദമായതിന് പിന്നാ​ലെയാണ് വി​ഡിയോയിൽ പ്രതികരണവുമായെത്തിയത്. ടീച്ചറുടെ നടപടിയിലൂടെ അപമാനിക്കപ്പെടുകയായിരുന്നു. പരസ്പര ബഹുമാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരാളെയും അയാൾചെയ്യുന്ന ​ജോലിയിൽ നിന്ന് ബലാൽക്കാരമായി പിടിച്ച് തള്ളാൻ ഇവിടെ ആർക്കും അധികാരമില്ല. ഒരു​ ആവശ്യവുമില്ലാത്ത കാരണം പറഞ്ഞാണ് പ്രിൻസിപ്പാൾ മൈക്ക് തട്ടിപ്പറിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments