മോസ്കോ: റഷ്യൻ പ്രദേശത്തെ സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തി റഷ്യൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും 2,500 സായുധ സൈനികരെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനും യുക്രൈന് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. വെള്ളിയാഴ്ച സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളോട് സംസാരിച്ച പുടിന്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാതെ വിടില്ലെന്നും പറഞ്ഞു.
”വോട്ടിംഗ് പ്രക്രിയയെ തടസപ്പെടുത്താനും ജനങ്ങളെ ഭയപ്പെടുത്താനും റഷ്യയിലെ സിവിലിയൻ സെറ്റിൽമെൻ്റുകളിൽ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കിയവ് ശ്രമിക്കുന്നു” പുടിന്‍ ആരോപിച്ചു. 95 ശതമാനം ഷെല്ലുകളും മിസൈലുകളും റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടെങ്കിലും ചിലത് കടന്നുകയറിയെന്നും റഷ്യൻ പൗരന്മാർക്കിടയിൽ നാശനഷ്ടങ്ങളുണ്ടായെന്നും പുടിൻ പറഞ്ഞു.ബെൽഗൊറോഡ് മേഖലയിൽ നാല് ആക്രമണങ്ങളും കുർസ്ക് മേഖലയിൽ ഒരു ആക്രമണവും യുക്രൈന്‍ നടത്തിയതായി റഷ്യന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. “നമ്മുടെ ആളുകൾ, റഷ്യയിലെ ജനങ്ങൾ, ഇതിലും വലിയ ഐക്യദാർഢ്യത്തോടെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആരെയാണ് അവർ ഭയപ്പെടുത്താൻ തീരുമാനിച്ചത്? റഷ്യൻ ജനതയെ?” പുടിൻ രോഷാകുലനായി