തിരുവനന്തപുരം: യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം ജീവനക്കാര്‍ക്ക് വേണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ജീവനക്കാര്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. രാത്രി 10 മണിക്ക് ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാര്‍ പറയുന്നയിടത്ത് നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് 9 പേജുള്ള കത്ത് ഏവര്‍ക്കുമായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജീവനക്കാര്‍ക്കായി തുറന്ന കത്തെഴുതുമെന്ന് ഗണേഷ് അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. അതേസമയം കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.