സിഡ്‌നി: രാജ്യത്തെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ വനിതാ പാർലമെന്‍റ് അംഗമായ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് സോഫി അലോവാഷിനെ വിവാഹം കഴിച്ചു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഈ ദിനം നിങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് വിവാഹചിത്രം പങ്കുവച്ച് കൊണ്ട് പെന്നി വോങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഒരു യാത്രയായാലോ? ബസ് സർവീസ്, വീസ നിയമം,നിരക്ക്; അറിയേണ്ടതെല്ലാം
പെന്നി വോങ്ങും സോഫി അലോവാഷും ഏകദേശം രണ്ട് പതിറ്റാണ്ടായി ഒരുമിച്ചാണ്. ശനിയാഴ്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ വൈനറിയിൽ വച്ചായിരുന്നു വിഹാമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പെന്നി വോങ് ഓസ്‌ട്രേലിയൻ കാബിനറ്റ് പദവി വഹിക്കുന്ന ആദ്യ ഏഷ്യൻ വംശജയാണ്. 2017ലാണ് ഓസ്‌ട്രേലിയയിൽ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയത്.