പി പി ചെറിയാൻ
വാഷിങ്ടൻ : ഞായറാഴ്ച പുലർച്ചെ വാഷിങ്ടൻ ഡിസിയില്‍ ഉണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 5 പേർക്ക് പരുക്കേറ്റു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കെന്നഡി റിക്രിയേഷൻ സെന്ററിന് സമീപമാണ് വെടിവയ്പ്പുണ്ടായത്.
ബന്ധുക്കളുടെ സമ്മതം കിട്ടിയ ശേഷം മാത്രമേ ഇരകളുടെ പേരു വിവരങ്ങൾ പൊലീസ് പുറത്ത് വിടൂ. ഒന്നിലധികം പേർക്ക് സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. “ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെട്രോപൊളിറ്റൻ പൊലീസിനെ അറിയിക്കണം” എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ജെഫ്രി കരോൾപറഞ്ഞു.